Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Us President

ഫി​ഫ ലോ​ക​ക​പ്പ്; അ​മേ​രി​ക്ക​യു​ടെ ആ​ദ്യ മ​ത്സ​രം കാ​ണാ​ൻ ട്രം​പ് എ​ത്തി​ല്ല

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക​യു​ടെ ആ​ദ്യ മ​ത്സ​രം കാ​ണാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് എ​ത്തി​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ലോ​സ് ആ​ഞ്ജ​ലീ​സ് സ്റ്റേ​ഡി​യ​ത്തി​ൽ പാ​ര​ഗ്വാ​യു​മാ​യാ​ണ് യു​എ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

തി​ര​ക്കേ​റി​യ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ കാ​ര​ണ​മാ​ണ് ട്രം​പി​ന് മ​ത്സ​ര​ത്തി​ന് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഞാ​യ​റാ​ഴ്ച ത​ന്‍റെ എ​ൺ​പ​താം ജ​ന്മ​ദി​ന​ത്തോ​ടും ഫ്ളാ​ഗ് ഡേ​യോ​ടും അ​നു​ബ​ന്ധി​ച്ച് വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന യു​എ​ഫ്‌​സി ഫ്രീ​ഡം 250 എ​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

പ്ര​ശ​സ്ത പ​രി​ശീ​ല​ക​ൻ മൗ​റീ​സി​യോ പോ​ച്ചെ​റ്റി​നോ​യു​ടെ കീ​ഴി​ൽ ഇ​റ​ങ്ങു​ന്ന അ​മേ​രി​ക്ക​ൻ ടീ​മി​ന് ഇ​ത്ത​വ​ണ വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണു​ള്ള​ത്. സെ​ന​ഗ​ലി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ 3-2 ന് ​നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​എ​സ് ടീം ​ബൂ​ട്ട് കെ​ട്ടു​ന്ന​ത്.

International

ഇ​ന്ത്യ​-പാക് സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പിച്ചു; മൂന്നരക്കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചു

വാ​​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: ഇ​​​​​ന്ത്യ​-​​​​പാ​​​​ക് സം​​​​​ഘ​​​​​ര്‍​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ന്‍ താ​​​​​ന്‍ ഇ​​​​​ട​​​​​പെ​​​​​ട്ടെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​ണള്‍​ഡ് ട്രം​​​​​പ്. താ​​​​ൻ ഇ​​​​ട​​​​പെ​​​​ട്ടി​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ 3.5 കോ​​​​​ടി പേ​​​​​ര്‍ മ​​​​​രി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​ന്നു​​​​​വെ​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ത​​​​ന്നോ​​​​ട് പ​​​​റ​​​​ഞ്ഞെ​​​​ന്നും അദ്ദേഹം പറഞ്ഞു.

“എ​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ ആ​​​​​ദ്യ പ​​​​​ത്തു മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ല്‍ ഇ​​​​ന്ത്യ-​​​​പാ​​​​ക് അ​​​​ട​​​​ക്കം എ​​​​ട്ടു യു​​​​​ദ്ധ​​​​​ങ്ങ​​​​​ള്‍ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി ആ​​​​​ണ​​​​​വ​​​​​യു​​​​​ദ്ധം ഉ​​​​​ണ്ടാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഞാ​​​​​ന്‍ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ 3.5 കോ​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ള്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​വെ​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു’’- ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​​യ് പ​​​​​ത്ത് മു​​​​​ത​​​​​ല്‍ നൂ​​​​​റി​​​​​ലേ​​​​​റെ ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​-​​​​പാ​​​​​ക് യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചെ​​​​​ന്ന് ട്രം​​​​​പ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട​​​​​ത്. ആ​​​​ദ്യ ത​​​​വ​​​​ണ​​​​ക​​​​ളി​​​​ൽ ഒ​​​​രു കോ​​​​ടി ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ച്ചെ​​​​ന്നാ​​​​ണ് ട്രം​​​​പ് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ പി​​​​ന്നീ​​​​ട് അ​​​​ത് 2.5 കോ​​​​ടി​​​​യാ​​​​യി. പു​​​​തി​​​​യ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​ണ് 3.5 കോ​​​​ടി ആ​​​​ളു​​​​ക​​​​ളെ ര​​​​ക്ഷി​​​​ച്ചെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​ത്. യു​​​​എ​​​​​സി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യി​​​​​ല്‍ ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും വെ​​​​​ടി​​​​​നി​​​​​ര്‍​ത്ത​​​​​ല്‍ ക​​​​​രാ​​​​​റി​​​​​ലെ​​​​​ത്തി എ​​​​​ന്ന​​​​​ കാ​​​​​ര്യം ട്രം​​​​​പാ​​​​​ണ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

എ​​​​​ന്നാ​​​​​ല്‍ ഇ​​​​​ന്ത്യ-​​​പാ​​​​​ക് സം​​​​​ഘ​​​​​ര്‍​ഷ​​​​​ത്തി​​​​​ല്‍ മൂ​​​​​ന്നാം ക​​​​​ക്ഷി​​​​​യു​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ല്‍ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട്.

International

തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് മേ​ല്‍ പ്ര​ത്യേ​ക തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നു​മാ​ണ് ട്രം​പ് പി​ന്മാ​റി​യ​ത്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മാ​ര്‍​ക്ക് റൂ​ട്ടെ​യു​മാ​യി ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ന​യ​ത​ന്ത്ര​പ​ര​മാ​യ ചു​വ​ടു​മാ​റ്റം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ടി​യി​രു​ന്ന തീ​രു​വ​ക​ളാ​ണ് ഇ​പ്പോ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ക്ക് റൂ​ട്ടെ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും ഗ്രീ​ൻ​ല​ൻ​ഡി​നും ആ​ർ​ട്ടി​ക് മേ​ഖ​ല​യ്ക്കും വേ​ണ്ടി​യു​ള്ള ഒ​രു ഭാ​വി ക​രാ​റി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​യ​താ​യും ട്രം​പ് ത​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 10 ശ​ത​മാ​നം ഇ​റ​ക്കു​മ​തി ചു​ങ്ക​മാ​ണ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന ക​രാ​റി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ജൂ​ൺ ഒ​ന്ന് മു​ത​ൽ നി​കു​തി 25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

International

അ​​മ​​ലോ​​ത്ഭ​​വ തി​​രു​​നാ​​ളി​​ല്‍ സ​​ന്ദേ​​ശ​​വു​​മാ​​യി ട്രം​​പ്

വാ​​​​​​ഷിം​​​​​​ഗ്‌​​​​​​ട​​​​​​ൺ ഡി​​​​​​സി:  ദൈ​​​​​​വ​​​​​​പു​​​​​​ത്ര​​​​​​നെ ഗ​​​​​​ർ​​​​​​ഭം ധ​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​ക മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​നം മ​​​​​​നു​​​​​​ഷ്യ​​​​​​രാ​​​​​​ശി​​​​​​യു​​​​​​ടെ ഗ​​​​​​തി​​​​​​യെ എ​​​​​​ന്നെ​​​​​​ന്നേ​​​​​​ക്കു​​​​​​മാ​​​​​​യി മാ​​​​​​റ്റി​​​​​​മ​​​​​​റി​​​​​​ച്ചെ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ള്‍​ഡ് ട്രം​​​​​​പ്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​കൂ​​​​ടി​​​​യാ​​​​യ അ​​​​​​മ​​​​​​ലോ​​​​​​ത്ഭ​​​​​​വ മാ​​​​താ​​​​വി​​​​ന്‍റെ തി​​​​​​രു​​​​​​നാ​​​​​​ളി​​​​​​നോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ക​​​​​​ഴി​​​​​​ഞ്ഞ എ​​​​​​ട്ടി​​​​​​നു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ലാ​​​​​​ണ് ട്രം​​​​​​പ് ഇ​​​​​​ക്കാ​​​​​​ര്യം പ​​​​​റ​​​​​ഞ്ഞ​​​​​ത്.

ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലാ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് ഒ​​​​​​രു അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അ​​​​​​മ​​​​​​ലോ​​​​​​ത്ഭ​​​​​​വ തി​​​​​​രു​​​​​​നാ​​​​​​ളി​​​​​​നോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് സ​​​​​​ന്ദേ​​​​​​ശം പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കു​​​​​​ന്ന​​​​​​ത്. “എ​​​​​​ല്ലാ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​രും ഡി​​​​​​സം​​​​​​ബ​​​​​​ർ എ​​​​​​ട്ടി​​​​​​ന് യേ​​​​​​ശു​​​​​​വി​​​​​​ന്‍റെ അ​​​​​​മ്മ​​​​​​യും ബൈ​​​​​​ബി​​​​​​ളി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ വ്യ​​​​​​ക്തി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രാ​​​​​​ളു​​​​​​മാ​​​​​​യ മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം, വി​​​​​​ന​​​​​​യം, സ്നേ​​​​​​ഹം എ​​​​​​ന്നി​​​​​​വ​​​​​​യെ ആ​​​​​​ദ​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു വി​​​​​​ശു​​​​​​ദ്ധ ദി​​​​​​ന​​​​​​മാ​​​​​​യി ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്നു.      

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ന്‍റെ 250-ാമ​​​​​​ത് മ​​​​​​ഹ​​​​​​ത്താ​​​​​​യ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് നാം ​​​​​​അ​​​​​​ടു​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, രാ​​​​​​ജ്യ​​​​​​ത്തു സ​​​​​​മാ​​​​​​ധാ​​​​​​നം, പ്ര​​​​​​ത്യാ​​​​​​ശ, സ്നേ​​​​​​ഹം എ​​​​​​ന്നി​​​​​​വ മു​​​​​​ന്നോ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ൽ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ങ്കി​​​​​​നെ പൂ​​​​​​ർ​​​​​​ണ​​​​​​ഹൃ​​​​​​ദ​​​​​​യ​​​​​​ത്തോ​​​​​​ടെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ന​​​​​​ന്ദി പ​​​​​​റ​​​​​​യു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു’’- ട്രം​​​​​​പ് സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ല്‍ കു​​​​​​റി​​​​​​ച്ചു.

1792ൽ ​​​​​​വി​​​​​​പ്ല​​​​​​വ​​​​​​യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച് ഒ​​​​​​രു ദ​​​​​​ശാ​​​​​​ബ്‌​​​​​​ദ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ, അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ഒ​​​​​​പ്പു​​​​​​വ​​​​​​ച്ച ഏ​​​​​​ക ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക​​​​​​നാ​​​​​​യ ചാ​​​​​​ൾ​​​​​​സ് ക​​​​​​രോ​​​​​​ളി​​​​​​ന്‍റെ ബ​​​​​​ന്ധു​​​​​​വും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ പ്ര​​​​​​ഥ​​​​​​മ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ ബി​​​​​​ഷ​​​​​​പ്പു​​​​മാ​​​​​​യ ജോ​​​​​​ൺ ക​​​​​​രോ​​​​​​ൾ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ത്തെ പ​​​​​​രി​​​​​​ശു​​​​​​ദ്ധ ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വി​​​​​​ന് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​രു​​​​​ന്നു.

കാ​​​​​​ൽ നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​നു​​​​​​ള്ളി​​​​​​ൽ ന്യൂ ​​​​​​ഓ​​​​​​ർ​​​​​​ലി​​​​​​യ​​​​​​ൻ​​​​​​സി​​​​​​ലെ ക്ലൈ​​​​​​മാ​​​​​​ക്സ് യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ ബ്രി​​​​​​ട്ടീ​​​​​​ഷു​​​​​​കാ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​ൻ​​​​​​ഡ്രൂ ജാ​​​​​​ക്‌​​​​​​സ​​​​​​ൺ നേ​​​​​​ടി​​​​​​യ അ​​​​​​ത്ഭു​​​​​​ത​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ജ​​​​​​യം ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വി​​​​​​ന്‍റെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​ണെ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​ർ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും ട്രം​​​​​​പ് അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​ച്ചു.

വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്ക് പ്ര​​​​​​ത്യാ​​​​​​ശ​​​​​​യു​​​​​​ടെ​​​​​​യും കൃ​​​​​​പ​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​തീ​​​​​​ക​​​​​​മാ​​​​​​യി ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വ് നി​​​​​​ല​​​​​​കൊ​​​​​​ള്ളു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം, വി​​​​​​ന​​​​​​യം, സ്നേ​​​​​​ഹം എ​​​​​​ന്നി​​​​​​വ ബ​​​​​​ഹു​​​​​​മാ​​​​​​നി​​​​​​ക്ക​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട പു​​​​​​ണ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണെ​​​​​​ന്നും ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു.

എ​​​​​​ലി​​​​​​സ​​​​​​ബ​​​​​​ത്ത് ആ​​​​​​ൻ സെ​​​​​​റ്റ​​​​​​ൺ, ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് സേ​​​​​​വ്യ​​​​​​ർ കാ​​​​​​ബ്രി​​​​​​നി, ഫു​​​​​​ൾ​​​​​​ട്ട​​​​​​ൺ ഷീ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ഇ​​​​​​തി​​​​​​ഹാ​​​​​​സ​​​​​​ങ്ങ​​​​​​ൾ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ സേ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ ദൈ​​​​​​വ​​​​​​ത്തെ മ​​​​​​ഹ​​​​​​ത്വ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ജീ​​​​​​വി​​​​​​തം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും കാ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​യി ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വി​​​​​​നോ​​​​​​ട് ആ​​​​​​ഴ​​​​​​മാ​​​​​​യ ഭ​​​​​​ക്തി പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും ട്രം​​​​​​പ് സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ല്‍ കു​​​​​​റി​​​​​​ച്ചു.

‘ന​​​​​​ന്മ നി​​​​​​റ​​​​​​ഞ്ഞ മ​​​​​​റി​​​​​​യ​​​​​​മേ..’എ​​​​​​ന്ന പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണു ട്രം​​​​​​പി​​​​​​ന്‍റെ സ​​​​​​ന്ദേ​​​​​​ശം സ​​​​​​മാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. വൈ​​​​​​റ്റ് ഹൗ​​​​​​സി​​​​​​ന്‍റെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലും ന​​​​​​വ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ന്ദേ​​​​​​ശം പ​​​​​​ങ്കു​​​​​​വ​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മാ​​​​​​താ​​​​​​വി​​​​​​ന്‍റെ അ​​​​​​മ​​​​​​ലോ​​​​​​ത്ഭ​​​​​​വ തി​​​​​​രു​​​​​​നാ​​​​​​ൾ​​​​​​ദി​​​​​​ന​​​​​​മാ​​​​​​യ ഡി​​​​​​സം​​​​​​ബ​​​​​​ർ എ​​​​​​ട്ട് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ക്രൈ​​​​​​സ്ത​​​​​​വ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​ധി​​​​​​ദി​​​​​​ന​​​​​​മാ​​​​​​ണ്. 

ജോ​​​​​​ൺ എ​​​​​​ഫ്. കെ​​​​​​ന്ന​​​​​​ഡി, ജോ ​​​​​​ബൈ​​​​​​ഡ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക​​​​​​രാ​​​​​​യ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​പോ​​​​​ലും ഉ​​​​​​ണ്ടാ​​​​​​കാ​​​​​​ത്ത ഒ​​​​​​രു സ​​​​​​ന്ദേ​​​​​​ശം പ്രോ​​​​​​ട്ട​​​​​​സ്റ്റ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​മാ​​​​​​യ പ്രെ​​​​​​സ്ബി​​​​​​റ്റേ​​​​​​റി​​​​​​യ​​​​​​ൻ സ​​​​​ഭ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട ട്രം​​​​​​പി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ണ്ടാ​​​​​​യ​​​​​​ത് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ച​​​​​​ർ​​​​​​ച്ചാ​​​​​​വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു. 

International

അഫ്ഗാനിയുടെ വെടിയേറ്റ യുഎസ് സൈനിക മരിച്ചു ; ‘മൂന്നാം ലോകരാജ്യങ്ങളി’ൽനിന്നുള്ള കുടിയേറ്റം നിർത്തിവച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​വൈ​​​റ്റ്ഹൗ​​​സി​​​നു സ​​​മീ​​​പം അ​​​ഫ്ഗാ​​​ൻ പൗ​​​ര​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു നാ​​​ഷ​​​ണ​​​ൽ ഗാ​​​ർ​​​ഡ് സൈ​​​നി​​​ക​​​രി​​​ൽ ഒ​​​രാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ചു. സാ​​​റാ ബാ​​​ക്ക്സ്റ്റോം എ​​​ന്ന ഇ​​​രു​​​പ​​​തു​​​കാ​​​രി​​​യാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ‘മൂ​​​ന്നാം​​​ലോ​​​കരാ​​​ജ്യ​​​ങ്ങ​​​ളി’​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റം സ്ഥി​​​ര​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നു ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ചു. മൂ​​​ന്നാം​​​ ലോ​​​കരാ​​​ജ്യ​​​ങ്ങ​​​ളെ​​​ന്ന​​​തു​​​കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ച്ച​​​തെ​​​ന്താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ല്ല.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ‌ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ദ​​​ശ​​​ല​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭ​​​യം റ​​​ദ്ദാ​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രെ പു​​​റ​​​ത്താ​​​ക്കും. അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു ഫെ​​​ഡ​​​റ​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ​​​ബ്സി​​​ഡി​​​ക​​​ളും നി​​​ഷേ​​​ധി​​​ക്കും. സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തും പാ​​​ശ്ചാ​​​ത്യ സം​​​സ്കാ​​​ര​​​വു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ത്ത​​​തു​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്നും ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

റ​​​ഹ്‌​​​മ​​​ത്തു​​​ള്ള ല​​​ഖ​​​ൻ​​​വാ​​​ൾ എ​​​ന്ന ഇ​​​രു​​​പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​ണു ബു​​​ധ​​നാ​​​ഴ്ച നാ​​​ഷ​​​ണ​​​ൽ ഗാ​​​ർ​​​ഡ് സൈ​​​നി​​​ക​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത്. ഇ​​​യാ​​​ളെ വെ​​​ടി​​​വ​​​ച്ചു​​​വീ​​​ഴ്ത്തി പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഫ്ഗാ​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ക്കാ​​​ല​​​ത്ത് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഐ​​​എ​​​യ്ക്കു സ​​​ഹാ​​​യം ന​​​ല്കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഇ​​​യാ​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക അ​​​ഭ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രു​​​ടെ കു​​​ടി​​​യേ​​​റ്റ അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

NRI

മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡി​നെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ട്രം​പി​ന്‍റെ നീ​ക്കം

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ഗോ​ള​ത​ല​ത്തി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ട് മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡി​നെ ഒ​രു വി​ദേ​ശ ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തു​ട​ക്ക​മി​ട്ടു.

ഈ ​സം​ഘ​ട​ന​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പാ​ശ്ചാ​ത്യ രാ​ഷ്ട്രീ​യ​ത്തി​ലെ സ്വാ​ധീ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട്.

റി​പ്പ​ബ്ലി​ക്ക​ൻ നി​യ​മ​നി​ർ​മാ​താ​ക്ക​ളും ദേ​ശീ​യ സു​ര​ക്ഷാ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​സ്‌ലാ​മി​സ്റ്റ് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം.

ബ്ര​ദ​ർ​ഹു​ഡി​ന്‍റെ രാ​ഷ്‌‌ട്രീയ ഘ​ട​ന​യും പ്രാ​ദേ​ശി​ക സ​ഖ്യ​ങ്ങ​ളും യു​എ​സ് താ​ത്പര്യ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ സ്ഥി​ര​ത​യ്ക്കും വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​വ​ർ വാ​ദി​ക്കു​ന്നു. അ​ടു​ത്തി​ടെ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് മു​സ്‌ലിം ബ്ര​ദ​ർ​ഹു​ഡി​നെ​യും കൗ​ൺ​സി​ൽ ഓ​ൺ അ​മേ​രി​ക്ക​ൻ-​ഇ​സ്‌ലാ​മി​ക് റി​ലേ​ഷ​ൻ​സി​നെ​യും സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ദേ​ശ ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ ​ഫെ​ഡ​റ​ൽ നീ​ക്കം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഈ ​പു​തി​യ നി​ല​പാ​ടി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ്. ഒ​രു ഫെ​ഡ​റ​ൽ എ​ഫ്ടിഒ പ​ദ​വി ല​ഭി​ച്ചാ​ൽ, ഈ ​സം​ഘ​ട​ന​യ്ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കും.

യുഎ​സി​ലും വി​ദേ​ശ​ത്തു​മു​ള്ള ബ​ന്ധ​പ്പെ​ട്ട ശൃം​ഖ​ല​ക​ൾ​ക്ക് സാ​മ്പ​ത്തി​ക നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​ങ്ങ​ളും വ​ർ​ധിപ്പി​ക്കും. മു​സ്‌ലിം ബ്ര​ദ​ർ​ഹു​ഡി​ന് രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള പ്ര​ധാ​ന മി​ഡി​ൽ ഈ​സ്റ്റേ​ൺ പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള യുഎ​സ് ബ​ന്ധ​ത്തെ ഇ​ത് ബാ​ധി​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

International

‘ആ മൃഗം വലിയ വില നൽകേണ്ടി വരും’: വൈറ്റ് ഹൗസ് വെടിവയ്പ്പിൽ മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്‍റ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.

500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്‍റ് എന്ന നിലയിൽ താനും പ്രസിഡന്‍റിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.

International

ബിബിസിക്കെതിരേ കേസ് കൊടുക്കും: ഡോണൾഡ് ട്രംപ്

ല​​​ണ്ട​​​ൻ: തെ​​​റ്റി​​​ദ്ധാ​​​ര​​​ണ ജ​​​നി​​​പ്പി​​​ക്കും വി​​​ധം ത​​​ന്‍റെ പ്ര​​​സം​​​ഗം എ​​​ഡി​​​റ്റ് ചെ​​​യ്ത ബി​​​ബി​​​സി ചാ​​​ന​​​ലി​​​നെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​നി​​​ക്ക് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം ഫോ​​​ക്സ് ന്യൂ​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി ബി​​​ബി​​​സി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത ഡോ​​​ക്കു​​​മെ​​​ന്‍റ​​​റി​​​യി​​​ലാ​​​ണ് വി​​​വാ​​​ദ എ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ന്ന​​​ത്.

കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​നു ട്രം​​​പ് ആ​​​ഹ്വാ​​​നം ചെ​​​യ്തു എ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കും വി​​​ധം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ബി​​​സി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ടിം ഡേവിയും വാ​​​ർ​​​ത്താ​​​വി​​​ഭാ​​​ഗം സിഇഒ ദബോറ ടേണേഴ്സും ഇ​​​ക്ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

ബി​​​ബി​​​സി നൂ​​​റു കോ​​​ടി ഡോ​​​ള​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ട്രം​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നോ​​​ട്ടീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ബി​​​ബി​​​സി അ​​​റി​​​യി​​​ച്ച​​​ത്.

International

സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​നെ വൈ​റ്റ് ഹൗ​സി​ൽ സ്വീ​ക​രി​ച്ച് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. അ​​​​മേ​​​​രി​​​​ക്ക മു​​​​ൻ​​​​പ് ത​​​​ല​​​​യ്ക്ക് 10 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ വി​​​​ല​​​​യി​​​​ട്ട അ​​​​ൽ ഖ്വ​​​​യ്ദ മു​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​ണ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര എ​​​​ന്ന​​​​ത് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

വൈ​​​​റ്റ് ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച. 1946ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഒ​​​​രു സി​​​​റി​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​റ്റ് ഹൗ​​​​സി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

സി​​​​റി​​​​യ​​​​യെ ദീ​​​​ര്‍​ഘ​​​​കാ​​​​ലം ന​​​​യി​​​​ച്ച ബ​​​​ഷാ​​​​ര്‍ അ​​​​ല്‍ അ​​​​സാ​​ദി​​​​നെ, ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നം വി​​​​മ​​​​ത നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​ട്ടി​​​​മി​​​​റി​​​​ച്ചാ​​​​ണ് അ​​​​ൽ ഷാ​​ര അ​​​​ധി​​​​കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ട്രം​​​​പും അ​​​​ൽ ഷാ​​ര​​​​യും മേ​​യി​​ൽ സൗ​​​​ദി​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ​​​​ത്. അ​​​​ൽ ഷാ​​ര​​​​യെ പോ​​​​രാ​​​​ളി​​​​യെ​​​​ന്നാ​​​​ണ് ട്രം​​​​പ് ആ ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

2000ത്തി​​​​നു ശേ​​​​ഷം യു​​​​എ​​​​സും സി​​​​റി​​​​യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. അ​​​​ൽ ഷാ​​ര​​​​യു​​​​മാ​​​​യു​​​​ള്ള ട്രം​​​​പി​​​​ന്‍റെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ലോ​​​​കസ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രോ​​​​ലി​​​​ൻ ലീ​​​​വി​​​​റ്റ് പ​​​​റ​​​​ഞ്ഞു.

സി​​​​റി​​​​യ​​​​യ്‌​​​​ക്കു​​​​മേ​​​​ൽ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ യു​​​​എ​​​​സി​​​​ന്‍റെ സീ​​​​സ​​​​ർ ആ​​​​ക്‌​​​​ട് ട്രം​​​​പ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ്ഥി​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യ​​​​മം പാ​​​​സാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ഐ​​​​എ​​​​സി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന യു​​​​എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഖ്യ​​​​ത്തി​​​​ൽ സി​​​​റി​​​​യ ചേ​​​​രു​​​​ന്ന ക​​​​രാ​​​​റി​​​​ൽ അ​​​​ൽ ഷാ​​ര ഒ​​​​പ്പു​​​​വ​​​​ച്ചേ​​​​ക്കും.

NRI

വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ന​ഷ്ട​ങ്ങ​ളു​ണ്ടാ​കും: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ അ​തി​ജീ​വി​ച്ച് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ന്യൂ​യോ​ർ​ക്കി​ന്‍റെ മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​ക്ക് ഭീ​ഷ​ണി​യു​മാ​യി ട്രം​പ്. വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ഏ​റെ ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​മെ​ന്നാ​ണ് ബു​ധ​നാ​ഴ്ച ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മം​ദാ​നി​ക്ക് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വാ​ഷിം​ഗ്ട​ണി​നോ​ട് ബ​ഹു​മാ​നം പു​ല​ർ​ത്തി​യാ​ൽ മാ​ത്ര​മാ​കും ന്യൂ​യോ‍​ർ​ക്ക് ന​ഗ​ര​ത്തി​ന് വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ഉ​ണ്ടാ​വൂ​വെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

ന്യൂ​യോ​ർ​ക്കു​കാ​ർ മം​ദാ​നി​യെ തെ​ര‌​ഞ്ഞെ​ടു​ത്ത​തോ​ടെ അ​മേ​രി​ക്ക​യ്ക്ക് പ​ര​മാ​ധി​കാ​രം ന​ഷ്ട​മാ​യെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ത് ന​മു​ക്ക് കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. എ​ന്നാ​ൽ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് ട്രം​പ് വി​ശ​ദ​മാ​ക്കി​യി​രു​ന്നി​ല്ല.

International

കിമ്മുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യം പ്രകടിപ്പിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഏ​​​ഷ്യാ പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​രം​​​ഭി​​​ച്ച ട്രം​​​പ് വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ഞ്ചു ദി​​​വ​​​സം നീ​​​ളു​​​ന്ന ട്രം​​​പി​​​ന്‍റെ പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽ ജ​​​പ്പാ​​​നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വാ​​​ലാ​​​ലം​​​പു​​​രി​​​ൽ ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


ഒ​​​ന്നാം ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ട്രം​​​പ് മൂ​​​ന്നു​​​വ​​​ട്ടം കി​​​മ്മു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

NRI

ട്രം​പും ഭാ​ര്യ​യും ല​ണ്ട​നി​ൽ; ക​ന​ത്ത സു​ര​ക്ഷ

ല​ണ്ട​ൻ: ര​ണ്ടു ദി​വ​സ​ത്തെ യു​കെ സ​ന്ദ​ർ​ശ​ത്തി​നാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും ല​ണ്ട​നി​ൽ എ​ത്തി. ഇ​ന്ന് വി​ൻ​ഡ്സ​ർ കാ​സി​ലി​ൽ ചാ​ൾ​സ് രാ​ജാ​വും രാ​ജ്ഞി ക​മി​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വ്യാ​ഴാ​ഴ്ച യു​കെ പ്ര​ധാ​ന​മ​ന്ത്രി കി​യെ​ർ സ്റ്റാ​ർ​മ​റു​മാ​യും ച​ർ​ച്ച ന​ട​ത്തും. ട്രം​പി​നെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ട്രം​പ് എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ൻ​ഡ്‌​സ​ർ കാ​സി​ലി​ൽ ട്രം​പി​നും മെ​ലാ​നി​യ​ക്കും രാ​ജ​കീ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​യ​ർ​ഫോ​ഴ്‌​സ് വ​ൺ സ്റ്റാ​ൻ​സ്റ്റ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ല​ത്തി​യ ട്രം​പി​നെ യു​കെ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ വാ​റ​ൻ സ്റ്റീ​ഫ​ൻ​സും രാ​ജാ​വി​ന്‍റെ ലോ​ർ​ഡ്- ഇ​ൻ- വെ​യി​റ്റിം​ഗ് വി​സ്‌​കൗ​ണ്ട് ഹെ​ൻ​റി ഹു​ഡും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

NRI

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്

ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ്. കൊ​ല ന​ട​ത്തി​യ ക്യൂ​ബ​ക്കാ​ര​ൻ അ​മേ​രി​ക്ക​യി​ലെ​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലു​ള്ള കു​റ്റ​വാ​ളി​ക്ക് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ ല​ഭ്യ​മാ​ക്കു​മെ​ന്ന് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡാ​ള​സി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​രാ​യി​രു​ന്ന നാ​ഗ​മ​ല്ല​യ്യ​യെ ജോ​ലി​ക്കാ​ര​നും ക്യൂ​ബ​ക്കാ​ര​നു​മാ​യ കോ​ബോ​സ് മാ​ർ​ട്ടി​ന​സ് ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ഇ​യാ​ളെ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് നാ​ടു​ക​ട​ത്താ​ൻ യു​എ​സ് കു​ടി​യേ​റ്റ​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up